Posted By user Posted On

ബി​ഗ് ടിക്കറ്റ് ജൂൺ ലൈവ് ഡ്രോ: 10 മില്യൺ ദിർഹം നേടിയത് ഇറാൻ പൗരൻ

ബി​ഗ് ടിക്കറ്റ് സീരീസ് 263 നറുക്കെടുപ്പിൽ ഇറാനിൽ നിന്നുള്ള ഹുസൈൻ അഹമ്മദ് ഹഷെമി വിജയിയായി. ​ഗ്രാൻഡ് പ്രൈസായ 10 മില്യൺ ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്.കഴിഞ്ഞ 20 വർഷമായി ദുബായിലാണ് ഹഷെമി താമസിക്കുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. ഓൺലൈനായാണ് ഇത്തവണ ടിക്കറ്റെടുത്തത്. സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹം ബി​ഗ് ടിക്കറ്റിൽ ആകൃഷ്ടനായത്.

അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരും തുല്യമായി വീതിക്കും. സമ്മാനത്തുക കൊണ്ട് എന്താണ് ചെയ്യാൻ ആ​ഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് സുഹൃത്തുക്കളോട് ചേർന്ന് ആലോചിച്ചിട്ട് തീരുമാനമെടുക്കും എന്നാണ് ഹഷെമി പറയുന്നത്. ബിസിനസിൽ നിക്ഷേപിക്കാനും പണം പങ്കുവെക്കാനും അവർക്ക് പദ്ധതികളുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version