ബാങ്ക് ഒറ്റദിവസംകൊണ്ട് ‘കോടിപതി’യാക്കി; കേട്ടിട്ട് അതിശയം തോന്നുന്നോ? മലയാളിക്ക് സംഭവിച്ചത്
ഒറ്റദിവസം കൊണ്ട് ബാങ്കില്‍ കോടികള്‍ കണ്ട് സമാധാനം നഷ്ടപ്പെട്ട മലയാളിക്ക് ഒടുവില്‍ ആശ്വാസം. ബാങ്ക് മൂന്ന് ദിവസത്തിനുശേഷം പണം തിരിച്ചെടുത്തതോടെയാണ് ശ്വാസം നേരെ വീണത്. കോഴിക്കോട് മുഴീക്കൽ സ്വദേശിയും ദുബായ് ആർടിഎ ബസ് ഡ്രൈവറുമായ മുഹമ്മദ് യാസറാണ് ഒറ്റദിവസത്തെ കോടീശ്വരനായത്.
പുതുക്കിയ എമിറേറ്റ്സ് ഐഡി ബാങ്കിൽ അപ്ഡേറ്റ് ചെയ്തത് ശരിയായോ എന്ന് എടിഎം വഴി പരിശോധിക്കുമ്പോഴാണ് യാസർ അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയത്.
15,000 ദിർഹമുണ്ടായിരുന്ന അക്കൗണ്ടിൽ 99,99,74,123 ദിർഹം. അതായത് 2267.56 കോടി രൂപ. സ്വപ്നമാണോ എന്നറിയാൻ യാസിർ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കി. അതിലും കോടികളുടെ ബാലൻസ്.വിവരം സുഹൃത്തുക്കളുമായി പങ്കുവച്ചെങ്കിലും ആശങ്ക കൂടി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നായിരുന്നു പേടി.ഉടൻ ബാങ്കിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്തു. സാങ്കേതിക തകരാറാണ് തുക തെറ്റായി അക്കൗണ്ടിൽ എത്താൻ കാരണമെന്നും ഏതാനും ദിവസത്തിനകം തിരിച്ചെടുക്കുമെന്നും അധികൃതർ പറഞ്ഞു.ഇതിനായി ചില പേപ്പറുകളിൽ സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. മൂന്ന് ദിവസത്തിനുശേഷം ബാങ്ക് പണം തിരിച്ചെടുത്തശേഷമാണ് യാസറിന് ആശ്വാസമായത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)