Posted By user Posted On

ഗൾഫിലേക്ക് ജോലിക്ക് പോയ പ്രവാസി മലയാളി യുവാവിനെ മൂന്നു മാസമായി കാണാനില്ല

യുഎഇയിലേക്ക് ജോലിക്ക് പോയ പ്രവാസി മലയാളി യുവാവിനെ മൂന്നു മാസമായി കാണാനില്ല. പോഴുതന ആറാം മൈലിലെ അഫ്‌സലിന് എന്ത് സംഭവിച്ചു എന്നതില്‍ വീട്ടുക്കാര്‍ക്ക് യാതൊരു വിവരവും ഇല്ല. ഫെബ്രുവരി 28നാണ് സന്ദര്‍ശക വിസയില്‍ അഫ്‌സല്‍ ദുബായില്‍ എത്തിയത്. ദിവസം രാവിലെയും വൈകിട്ട് ഉമ്മ ജാസ്മിനെ അഫ്‌സല്‍ ഫോണില്‍ വിളിക്കുമായിരുന്നു. എന്നാല്‍ മാര്‍ച്ച് അഞ്ചിന് ശേഷം അഫ്‌സല്‍ വീട്ടിലേക്ക് വിളിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫും. ബന്ധുക്കള്‍ ദുബായിലെത്തി നേരിട്ട് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ദുബായ് പൊലീസിലും എംബസിയിലും നോര്‍ക്കയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അടക്കം പരാതി നല്‍കി. മാസങ്ങള്‍ക്കിപ്പുറവും മകനെ കുറിച്ച് യാതൊരു വിവരവും ഈ കുടുംബത്തിനില്ല. ദുബൈയിലെ മലയാളി കൂട്ടായ്മകള്‍ ശ്രമിച്ചാല്‍ മകന് എന്ത് സംഭവിച്ചുവെന്ന് ആറിയാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. യാകൂബ്, ജാസ്മിന്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് 27കാരനായ അഫ്‌സല്‍.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version