നിക്ഷേപം ഇരട്ടിയാക്കുന്നത് കേട്ടിട്ടുണ്ടോ? എങ്കിലിതാ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമില്‍ ഇങ്ങനെയും ചിലതുണ്ട്; അറിയണ്ടേ….
നികുതി ലഭിച്ച് സമ്പാദ്യം പരമാവധിയാക്കാനുള്ള വഴികൾ നമ്മളും തേടാറുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ലാഭിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഈ വിഭാഗത്തിൽ പെടുന്നില്ല. അത്തരം അഞ്ച് സ്കീമുകളെക്കുറിച്ചറിയണ്ടേ?
പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര:
കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, നിക്ഷേപം കാലാവധിയോളം തുടർന്നാൽ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 115 മാസം കൊണ്ട് 20 ലക്ഷം രൂപ ലഭിക്കും. കിസാൻ വികാസ് പത്ര പദ്ധതി പ്രകാരം ഒരു നിശ്ചിത സമയത്തിന് ശേഷമാണ് നിക്ഷേപകരുടെ പണം ഇരട്ടിയാവുക. നിക്ഷേപം ഇരട്ടിക്കാൻ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്റെ കാലാവധി.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ഫിക്സഡ് ഡിപ്പോസിറ്റുകളെ പോലെയുള്ളവയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ നീളുന്ന നിക്ഷേപങ്ങൾ ഇതിൽ നടത്താം. ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് അറിയാം:
1-വർഷത്തെ നിക്ഷേപം: 6.9% പലിശ നിരക്ക്
2 വർഷത്തെ നിക്ഷേപം: 7.0% പലിശ നിരക്ക്
3 വർഷത്തെ നിക്ഷേപം: 7.1% പലിശ നിരക്ക്
5 വർഷത്തെ നിക്ഷേപം: 7.5% പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ ഓപ്‌ഷനാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. 7.4% ഇതിന്റെ വാർഷിക പലിശ. അതേസമയം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C ആനുകൂല്യങ്ങൾക്ക് യോഗ്യതയില്ല, മാത്രമല്ല, ഇതിന് ടിഡിഎസ് ബാധകമല്ല.
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം
സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 2023-ലെ ബജറ്റിൽ ആണ് പെൺകുട്ടികളുടെയും സ്ത്രീകളുടെയും സാമ്പത്തിക സുരക്ഷിതത്വവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി 7.5 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ സ്കീമിലൂടെ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ് കൂടാതെ നികുതി ഇളവുകൾക്ക് യോഗ്യമല്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)