ഖത്തർ റെഡ്ക്രസന്റ് ‘അദാഹി’ കാമ്പയിന് തുടക്കമായി
ദോഹ: ബലിപെരുന്നാളിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബലിമാംസ വിതരണം നടത്തുന്നു അദാഹി കാമ്പയിൻ പ്രഖ്യാപിച്ച് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യൂ.ആർ.സി.എസ്). ‘ഉദ്ഹിയ ഇൗസ് ബ്ലെസിങ്’ എന്ന തലക്കെട്ടിൽ 17 രാജ്യങ്ങളിലെ 60,000ലധികം വരുന്ന ഗുണഭോക്താക്കളിലേക്ക് ഇത്തവണ ബലിമാംസം എത്തിക്കാനാണ് ഖത്തർ റെഡ് ക്രസന്റ് പദ്ധതി. വിശ്വാസികൾ ദൈവപ്രീതിക്കായി നടപ്പാക്കുന്ന ബലി അറുക്കലിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അർഹരായ കുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചെമ്മരിയാടുകൾ (ഫ്രഷ്, ഫ്രോസൺ ലാംപ്സ്), കന്നുകാലികൾ (ഒരു എരുമയുടെ ഏഴിലൊന്ന്), ആട് എന്നിവയാണ് അദാഹി പദ്ധതിയിലേക്കുള്ള വിഹിതങ്ങളായി സ്വീകരിക്കുന്നത്. 2018ലാണ് ഖത്തർ റെഡ്ക്രസന്റ് ബലി പെരുന്നാളിനോടനുബന്ധിച്ച് അദാഹി കാമ്പയിൻ ആരംഭിക്കുന്നത്. ശരീഅത്ത് നിയമാനുസൃതമായി ബലിയറുക്കാൻ ദാതാക്കളെ കാമ്പയിൻ വലിയ തോതിലാണ് പിന്തുണച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)