Posted By user Posted On

പാന്‍ കാര്‍ഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ ഇനി അവശേഷിക്കുന്നത് 2 ദിവസം മാത്രം; വിഷമിക്കേണ്ട… ഈ രീതി ഒന്ന് പരീക്ഷിക്കൂ, അറിയാം….

 പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ… പാനും ആധാറും മെയ് 31 നകം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസിൽ നിന്നു മുൻകൂർ ഈടാക്കുന്ന നികുതി അഥവാ ടിഡിഎസ് ഇരട്ടി നിരക്കിൽ ഈടാക്കും എന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പാനും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 2023 ആയിരുന്നു. അതു ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ ഇപ്പോൾ പ്രവർത്തന രഹിതമാണ്. അത് വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ആധാറുമായി ലിങ്ക് ചെയ്തേ മതിയാകൂ. പക്ഷേ അവസാന സമയ പരിധി തീർന്നതിനാൽ ഇനി രണ്ടും ലിങ്ക് ചെയ്യണമെങ്കില്‍ 1000 രൂപ പിഴ അടയ്ക്കണം. അതായത് പാനും ആധാറും ലിങ്ക് ചെയ്യാനുള്ള അപേക്ഷ നല്‍കും മുമ്പ് പിഴ അടയ്ക്കണം. അതിന് ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോർട്ടലിൽ പോകുക. ക്വിക് ലിങ്ക്സ് എന്നതിനു കീഴിലെ ഇ പേ ടാക്സ് ക്ലിക്ക് ചെയ്യുക. പാൻ നമ്പർ കൊടുക്കുക. എന്നിട്ട് കൺഫേം ക്ലിക് ചെയ്യുക. മൊബൈൽ നമ്പർ നൽകിയ ശേഷം കണ്ടിന്യൂ (Continue) ക്ലിക് ചെയ്യുക. വരുന്ന ഒടിപി വേരിഫൈ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പേയ്മെന്റ് പേജിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. അവിടെ 1000 രൂപ എന്നു പൂരിപ്പിച്ച് പേയ്മെന്റ് പൂർത്തിയാക്കുക.

തുടർന്ന് ഇ ഫയലിങ് പോർട്ടലിൽ തന്നെ വീണ്ടും പോയി quicklinks ക്ലിക് ചെയ്യുക. ലിങ്ക് ആധാര്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കി വാലിഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക.ആധാറിലെ പോലെ നിങ്ങളുടെ പേര് ചേര്‍ക്കുക മൊബൈല്‍ നമ്പറും നല്‍കി ലിങ്ക് ആധാര്‍ എന്നതില്‍ ക്ലിക് ചെയ്യുക. മൊബൈല്‍ ഫോണിൽ വരുന്ന ഒടിപി നല്‍കി വാലിഡേറ്റ് ചെയ്യുക. ലിങ്ക് ആധാറിൽ ക്ലിക് ചെയ്യുക.

ആധാറിലേയും പാൻ കാർഡിലേയും പേര്, ജനനതീയതി, തുടങ്ങിയ വിവരങ്ങൾ സമാനമാണെങ്കിൽ രണ്ടും ലിങ്ക് ചെയ്യും. അതല്ല വിവരങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിൽ ആദ്യം അതു തിരുത്തിയിട്ടു വീണ്ടും ലിങ്ക് ചെയ്യണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version