Posted By user Posted On

ജോലിക്കിടെ കുഴഞ്ഞു വീണു, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട് കൊടുവള്ളി പോർങ്ങോട്ടൂർ സ്വദേശി ദോഹയിൽ നിര്യാതനായി. കളരാന്തിരി പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ വി.കെ. നാസറാണ് (58) ദോഹയിലെ ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായത്. രണ്ട് ദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ വെൻറിലേറ്ററിലായിരുന്നു. മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകാൻ ഖത്തർ കെ എം സി സി അൽ ഇഹ്‌സാന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ : സാജിത
മക്കൾ:അർശിനാ തസ്നിം,സൽസബീൽ , ശാദിൽ

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാ
കൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version