ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കായുള്ള വാക്‌സിനേഷൻ ആരംഭിച്ചു, ആരോഗ്യ നിർദേശങ്ങളറിയാം
ദോഹ, ഖത്തർ: തീർത്ഥാടകരോട് യാത്രയ്‌ക്ക് 14 ദിവസം മുമ്പെങ്കിലും വാക്‌സിനുകൾ അതിൻ്റെ ഫലപ്രാപ്തിക്കായി എടുക്കണമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഖത്തരി ഹജ്ജ് മിഷൻ ആവശ്യപ്പെട്ടു. ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളിൽ തങ്ങുമ്പോൾ അവർക്ക് സേവനം നൽകാനുള്ള സന്നദ്ധത മിഷൻ്റെ മെഡിക്കൽ യൂണിറ്റ് അറിയിച്ചു.
തീർഥാടനത്തിന് പോകുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ ഉണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓരോ തീർത്ഥാടകനും പ്രധാനപ്പെട്ട പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണം എന്നതാണ്.അതിൽ ആദ്യത്തേത് സീസണൽ ഇൻഫ്ലുവൻസ വാക്സിനും രണ്ടാമത്തേത് മസ്തിഷ്ക ജ്വരത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പുകളുമാണ്.
അതുപോലെ, വിട്ടുമാറാത്ത രോഗങ്ങളുള്ള ഓരോ തീർത്ഥാടകനും തൻ്റെ ഡോക്ടറെ കാണുകയും ഹജ്ജിൻ്റെ കാലയളവിനും അതിൻ്റെ ചടങ്ങുകൾക്കും മതിയായ മരുന്നുകൾ കഴിക്കുകയും വേണം.കൂടാതെ ഹജ്ജ് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന് പുറപ്പെടുന്നതിന് മുമ്പ് തൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടറെ കണ്ട് പരിശോധിക്കുകയും വേണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)