Posted By user Posted On

ഖത്തറിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്

ദോഹ: ഖത്തറിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന്, വൈകിട്ട് 6 മണിവരെ കടൽ തീരത്തെ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കടൽതീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാവകുപ്പ് അറിയിച്ചു. കടലിൽ രണ്ട് മുതൽ നാല് വരെ അടി ഉയരത്തിൽ തീരമാല ഉയരാനും സാധ്യതയുണ്ട്. വടക്ക് – പടിഞ്ഞാറൻ ദിശയിൽ 03-13KT മുതൽ 25 KT വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ദൃശ്യപരത 5-10 കിലോമീറ്റർ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version