Posted By user Posted On

ദോഹ- ഡബ്ലിന്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്കേറ്റു

ദോഹ: ദോഹ- ഡബ്ലിന്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് ജീവനക്കാരും ആറ് യാത്രക്കാരും ഉള്‍പ്പെടുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തുര്‍ക്കി വ്യോമപരിധിയില്‍ പ്രവേശിച്ച ഉടനെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്.
അതേസമയം വിമാനം ഡബ്ലിനില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ഡബ്ലിൻ എയര്‍പ്പോര്‍ട്ട് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടിനില്‍ നിന്നള്ള സിംഗപ്പൂര്‍ എയര്‍ലെെൻസ് വിമാനവും ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. അപകടത്തില്‍ ഒരു യാത്രക്കാരൻ മരണപ്പെടുകയും ചെയ്തിരുന്നു. അന്തരീക്ഷത്തിലെ മര്‍ദനത്തില്‍ ഉണ്ടാവുന്ന വ്യതിയാനത്ത തുടര്‍ന്ന് രൂപപ്പെടുന്ന ഒന്നാണ് ആകാശച്ചുഴി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version