ഹജ്ജ്: ഖത്തറിൽ തീർഥാടകർ പെർമിറ്റ് വാങ്ങണം, അറിയാം ഇക്കര്യങ്ങൾ
ദോഹ: ഖത്തറിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകർ മന്ത്രാലയത്തിൽ നിന്നുള്ള പെർമിറ്റ് സ്വന്തമാക്കണമെന്ന നിർദേശവുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയം. ഹജ്ജിനായി അംഗീകൃത ഖത്തറി കാമ്പയിനുകളുമായി കരാറില്‍ ഏര്‍പ്പെടുകയും വേണം. പെര്‍മിറ്റ് ഇല്ലാത്ത വ്യക്തികളെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുവദിക്കില്ല. തീര്‍ഥാടകര്‍ എല്ലാ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സംയോജിത സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍, തീര്‍ഥാടകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)