ഖത്തറിൽ യാത്രക്കാരനിൽ നിന്ന് നിരോധിത മരുന്നുകൾ പിടികൂടി
ദോഹ: ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽനിന്ന് നിരോധിത മരുന്നുകൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ് വിഭാഗം. 1400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകളും രഹസ്യമായി പൊതിഞ്ഞുവെച്ച പുകയിലയുമാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയുമധികം മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരുതരം മരുന്നാണ് പെർഗബാലിൻ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകളുടെ വിപണനവും ഉപയോഗവും നിയമവിരുദ്ധമാണ്. യാത്രക്കാരന്റെ മുഖം മറച്ച ദൃശ്യങ്ങളും ലഗേജ് പരിശോധനയും മറ്റുമെല്ലാം ഉൾക്കൊള്ളുന്ന വിഡിയോ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)