ഇനി മലയാളികള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദോഹ-ബഹ്റൈൻ സർവിസ് വർധിപ്പിച്ച് ഗൾഫ് എയർ
ദോഹ: ദോഹയിലേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിച്ച് ബഹ്റൈൻ ദേശീയ എയർലൈൻ കമ്പനിയായ ഗൾഫ് എയർ. ആഴ്ചയിൽ 21ൽ നിന്ന് 37 സർവിസുകളായി വർധിപ്പിച്ചതായി ‘ഗൾഫ് എയർ’ അറിയിച്ചു. തിങ്കളാഴ്ച മുതൽ സർവിസിലെ വർധന പ്രാബല്യത്തിൽ വന്നു. ദോഹ-മനാമ സെക്ടറിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം.
മിഡിലീസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സർവിസുകൾ ഗുണകരമാകും. യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗൾഫ് എയർ വക്താവ് പറഞ്ഞു. ദോഹയിൽനിന്നും മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഗൾഫ് എയറിനെ ആശ്രയിച്ച് ബഹ്റൈൻ വഴി നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ബഹ്റൈനിൽനിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഗൾഫ് എയറിന് സർവിസുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)