വനിതാ നിക്ഷേപകരെ നിങ്ങളറിഞ്ഞോ? രണ്ട് ലക്ഷം രൂപയ്ക്ക് 30,000 രൂപ പലിശ, ഈ പദ്ധതിയെക്കുറിച്ചറിയാം…
മികച്ചതും ഉറപ്പുള്ളതുമായ റിട്ടേൺസാണ് മറ്റ് നിക്ഷേപ രീതികളിൽ നിന്ന് പോസ്റ്റ് ഓഫീസ് സമ്പാദ്യ നിക്ഷേപങ്ങളെ വ്യത്യസ്തവും ജനപ്രിയവുമാക്കുന്നത്. കുട്ടികളായാലും മുതിർന്നവരായാലും യുവാക്കളായാലും സുരക്ഷിതമായ വരുമാനം ഉറപ്പാണ്. സ്ത്രീകൾക്കായി നിരവധി പദ്ധതികളാണ് കേന്ദ്രം പോസ്റ്റ് ഓഫീസിൽ സ്കീമുകളിലൂടെ അവതരിപ്പിക്കാറുള്ളത്. സർക്കാർ പിന്തുണയുള്ള ഇത്തരം പദ്ധതികൾ ആളുകളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനും ഉപകാരപ്രദമാണ്. അവയിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസിൽ സ്കീമുകളില്‍ പ്രധാനപ്പെട്ടതാണ്.
മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീമിൽ നിക്ഷേപിക്കുന്നവർക്ക് 7.5 ശതമാനം വരെ പലിശ സർക്കാർ വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കായുള്ള നിക്ഷേപ പദ്ധതികളിൽ ഉയർന്ന പലിശ ലഭിക്കുന്ന ഒരു പദ്ധതിയാണ് ഇത്. കുറഞ്ഞ കാലത്തേക്ക് ഇതിൽ നിക്ഷേപിച്ചാലും സ്ത്രീകൾക്ക് നല്ല വരുമാനം നേടാനാകും. രണ്ട് വർഷം കൊണ്ട് സ്ത്രീകളെ സമ്പന്നരാക്കാൻ ഈ പദ്ധതിക്ക് കഴിയും. ഈ പദ്ധതി സ്ത്രീകൾക്ക് മാത്രമുള്ളതാണ് എന്നതാണ് പ്രത്യേകത. 2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം ആരംഭിച്ചത്. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. ആദായ നികുതി ഇളവുകളും ഈ വരുമാനത്തിന് സ്ത്രീകൾക്ക് ലഭിക്കുന്നതാണ്. സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും.ഈ സ്കീമിന് കീഴിൽ നിങ്ങൾ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,32,044 ലക്ഷം രൂപ ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)