Posted By user Posted On

ഖത്തറിൽ പൊതുജനങ്ങൾക്ക് കടൽ ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറിൽ തിരമാലകൾ ഉയരുകയും കടൽ പ്രക്ഷുബ്‌ധമാവാനുമുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും കടൽ പ്രവർത്തനങ്ങൾ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.

തിരമാലകൾ 7 അടി വരെ ഉയരാമെന്നാണ് ലഭിക്കുന്ന സൂചന.
പകൽ ചൂടുള്ള കാലാവസ്ഥ തുടരും.താപനില 28 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ചില സമയങ്ങളിൽ ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version