Posted By user Posted On

മൽഖ റൂഹിയുടെ ചികിത്സാ ചിലവിലേക്ക് കാൽ ലക്ഷം റിയാൽ സംഭാവന നൽകി മമ്മൂട്ടി

ദോഹ: ജൂൺ 23നു റിലീസ് ചെയ്യാനിരിക്കുന്ന ടർബോ സിനിമയുടെ പ്രമോഷനായി ഖത്തറിലെത്തിയ മലയാളത്തിൻ്റെ മഹാനടൻ മമ്മുട്ടി മൽഖ റൂഹിയുടെ ചികിൽസ ചിലവിലേക്കായി 25000 റിയാൽ സംഭാവന ചെയ്‌തു. ഖത്തർ ചാരിറ്റി അധികൃതർക്ക് മമ്മുട്ടി ഫണ്ട് കൈമാറി.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ടർബോ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിൻ്റേതാണ് തിരക്കഥ. മമ്മൂട്ടിക്കു പുറമേ രാജ് ബി ഷെട്ടി, സുനിൽ, അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ്, ബിന്ദു പണിക്കർ, ജനാർദ്ദനൻ, സിദ്ദീഖ്, ശബരീഷ് വർമ, ആദർശ് സുകുമാരൻ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, വിനീത് തട്ടിൽ, സണ്ണി വെയ്ൻ, നിരഞ്ജന അനൂപ്, ജോണി ആന്റണി തുടങ്ങി വൻ താരനിരയാണ് ടർബോയിൽ വേഷമിടുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version