Posted By user Posted On

ഇതാ ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ലേ​ക്ക് ഇ​ന്ന് ഫ്രീ ​എ​ൻ​ട്രി

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ മ്യൂ​സി​യ​ങ്ങ​ളെ​ല്ലാം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം​സ്. മേ​യ് 18നാ​ണ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഓ​ഫ് മ്യൂ​സി​യം​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഈ ​ദി​ന​ത്തോ​ട് ഐ​ക്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഖ​ത്ത​ർ മ്യൂ​സി​യം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ലും അ​ന്താ​രാ​ഷ്ട്ര ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഖ​ത്ത​ർ മ്യൂ​സി​യം​സി​ന് കീ​ഴി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ്ര​ദ​ർ​ശ​ന വേ​ദി​ക​ളി​ലേ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി.

ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം, മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ക്, മ​താ​ഫ്: അ​റ​ബ് മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ട്, ത്രീ ​ടു വ​ൺ ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്​​പോ​ർ​ട്സ് മ്യൂ​സി​യം എ​ന്നി​വ​ക്കു പു​റ​മെ, മ്യൂ​സി​യം നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും ​ടി​ക്ക​റ്റി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. ലോ​കോ​ത്ത​ര സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് ഖ​ത്ത​ർ മ്യൂ​സി​യം അ​ന്താ​രാ​ഷ്ട്ര ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് സി.​ഇ.​ഒ മു​ഹ​മ്മ​ദ് സ​അ​ദ് അ​ൽ റു​മൈ​ഹി പ​റ​ഞ്ഞു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version