Posted By user Posted On

വാ​ഫി-​വ​ഫി​യ്യ പ്ര​വേ​ശ​ന പ​രീ​ക്ഷകേ​ന്ദ്രം ഖ​ത്ത​റി​ലും

ദോ​ഹ: മേ​യ് 19ന് ​ന​ട​ക്കു​ന്ന വാ​ഫി-​വ​ഫി​യ്യ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ക്ക് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. സ്കൂ​ള്‍ പ​ത്താം ക്ലാ​സ് തു​ട​ര്‍പ​ഠ​ന യോ​ഗ്യ​ത​യും പ്രാ​ഥ​മി​ക മ​ത വി​ദ്യാ​ഭ്യാ​സ​വും നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി കോ​ഓ​ഡി​നേ​ഷ​ന്‍ ഓ​ഫ് ഇ​സ്‍ലാ​മി​ക് കോ​ള​ജ​സ്(​സി.​ഐ.​സി) ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് വാ​ഫി (ആ​ണ്‍കു​ട്ടി​ക​ള്‍ക്ക്), വ​ഫി​യ്യ (പെ​ണ്‍കു​ട്ടി​ക​ള്‍ക്ക്). ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രേ സ​മ​യ​ത്ത് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന യോ​ഗ്യ​ത പ​രീ​ക്ഷ​യി​ല്‍ മി​ക​വ് പു​ല​ര്‍ത്തു​ന്ന​വ​ര്‍ക്കാ​ണ് ഈ ​വ​ര്‍ഷം പ്ര​വേ​ശ​നം ന​ല്‍കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ല​വി​ല്‍ അ​റു​പ​തി​ല​ധി​കം കോ​ള​ജു​ക​ള്‍ സി.​ഐ.​സി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ജ​ന​റ​ല്‍, ആ​ര്‍ട്സ്, പ്ര​ഫ​ഷ​ന​ല്‍ എ​ന്നീ മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ല്‍ യോ​ഗ്യ​ത​യും അ​ഭി​രു​ചി​യും അ​നു​സ​രി​ച്ച് തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. സ​യ​ന്‍സ്, കോ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് എ​ന്നീ ഫാ​ക്ക​ല്‍റ്റി​ക​ളി​ല്‍ 30 വ​രെ സീ​റ്റു​ക​ള്‍ കോ​ള​ജു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

ഇ​സ്‍ലാ​മി​ക പ​ഠ​ന​ത്തി​ന് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​താ​ണ് വാ​ഫി വ​ഫി​യ്യ ജ​ന​റ​ല്‍. ഭൗ​തി​ക പ​ഠ​ന​ത്തി​ന് അ​ധി​ക ശ്ര​ദ്ധ ന​ല്‍കു​ന്ന​താ​ണ് വാ​ഫി-​വ​ഫി​യ്യ ആ​ര്‍ട്സ്. സ​യ​ന്‍സ് സ്ട്രീം ​പ​ഠ​ന​ത്തോ​ടൊ​പ്പം നീ​റ്റ് പ​രി​ശീ​ല​നം​കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള​താ​ണ് വാ​ഫി-​വ​ഫി​യ്യ പ്ര​ഫ​ഷ​ന​ല്‍. ഖ​ത്ത​റി​ല്‍ അ​ല്‍ നാ​ബി​ത് ഗ്ലോ​ബ​ല്‍ എ​ജു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് സൗ​ക​ര്യ​മു​ള്ള​ത്. അ​ബൂ​ദ​ബി, ദു​ബൈ (യു.​എ.​ഇ), ജി​ദ്ദ, റി​യാ​ദ് (സൗ​ദി), മ​സ്ക​ത്ത് (ഒ​മാ​ൻ), കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മേ​യ് 19ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 10.30 മു​ത​ല്‍ 12.00 മ​ണി​വ​രെ വ​ഫി​യ്യ ജ​ന​റ​ല്‍, ആ​ര്‍ട്സ്, പ്ര​ഫ​ഷ​ന​ല്‍ എ​ന്നി​വ​യു​ടെ​യും ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ 3:30 വ​രെ വാ​ഫി ജ​ന​റ​ല്‍, ആ​ര്‍ട്സ്, പ്ര​ഫ​ഷ​ന​ല്‍ എ​ന്നി​വ​യു​ടെ​യും പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​ക​ളാ​ണ് ന​ട​ക്കു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0091 7025687788/ 00971 567990086 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ര​ജി​സ്ട്രേ​ഷ​ന് www.wafyonline.com എ​ന്ന വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version