ഖത്തറില്‍ അതിർത്തി കടക്കാൻ നേരത്തേ രജിസ്റ്റർ ചെയ്യണം; പുതിയ നിബന്ധന ഇങ്ങനെ
ദോഹ: ഖത്തറില്‍ അബൂ സംറ അതിർത്തിയിൽ നടപടികൾ വേഗത്തിലാക്കി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി മുൻകൂർ രജിസ്ട്രേഷൻ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. താമസക്കാർക്ക് പുറമേ സന്ദർശകർക്കും മുൻകൂർ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
അതിർത്തിയിൽ സന്ദർശകർക്കും താമസക്കാർക്കും യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും സൗകര്യപ്രദമായി നടപടികൾ പൂർത്തിയാക്കുന്നതിനും നേരത്തേയുള്ള രജിസ്ട്രേഷൻ ഏറെ സഹായിക്കുമെന്നും അവർക്കായി പ്രത്യേക പാതകൾ സൗകര്യപ്പെടുത്തിയതായും എക്സിൽ പ്രസിദ്ധീകരിച്ച വിഡിയോ സന്ദേശത്തിൽ മന്ത്രാലയം വ്യക്തമാക്കി. മറ്റുപാതകൾ സാധാരണപോലെ പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം. ട്രാവൽ സർവിസ് തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ നടപടി പൂർത്തിയാക്കിക്കൊണ്ടുള്ള സന്ദേശം ലഭിക്കുകയും ചെയ്യും. സന്ദർശകർക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. മുൻകൂർ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും യാത്രക്കാർക്കും അതിർത്തിയിലെ നിയുക്ത പാതയിലേക്ക് പ്രവേശിക്കുകയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി അതിർത്തി കടക്കുകയും ചെയ്യാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)