എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കൽ; യാത്രക്കാർക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് പ്രവാസി ലീഗൽ സെൽ
ദോഹ: എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിനാൽ യാത്രക്കാർക്ക് ധന നഷ്ടം,ജോലി നഷ്ടം, മറ്റ് നിരവധി അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പ്രവാസി യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിന് നിയമ സഹായം നൽകാൻ പ്രവാസി ലീഗൽ സെൽ സംവിധാനം ഒരുക്കിയതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ ഒ ആന്റ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ സുധീർ തിരു നിലത്ത്, ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഊഫ് കൊണ്ടോട്ടി, യു. എ. ഇ ചാപ്റ്റർ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ പറഞ്ഞു. പ്രവാസികൾക്കും മറ്റുയാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തിരമായ നടപടിക്രമങ്ങൾ സർക്കാറിന്റെയും എയർലൈനുകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ വ്യക്തമാക്കി. നിയമ സഹായം ആവശ്യമുള്ളവർ Pravasilegalcell@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)