Posted By user Posted On

ശരീരഭാരം കുറയ്ക്കാൻ നോക്കുന്നവർ എന്ത് കഴിക്കുമെന്ന് ഇനി ആശങ്കപ്പെടേണ്ട; അരി ആഹാരത്തിന് പകരം ഇവ കഴിച്ചോളൂ…ഉറപ്പായും വണ്ണം കുറയും

ഈ അടുത്ത കാലത്തായി അമിതവണ്ണം പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതവണ്ണം. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി പലതിനും അമിതവണ്ണം കാരണമാകാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്താൻ സാധിക്കുന്ന ചില വിഭവങ്ങൾ നോക്കാം.

കീൻവ

പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കീൻവ അഥവ കെനോവ. അരിക്ക് പകരം ഉപയോഗിക്കാൻ കഴിയുന്നതാണ് കീൻവ. കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് കീൻവ. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. വയർ നിറഞ്ഞതായി തോന്നാൽ കീൻവ സഹായിക്കും. ഇത് മൂലം അമിതമായി വിശപ്പ് അനുഭവപ്പെടില്ല. ശരീരഭാരം നിയന്ത്രിക്കാൻ ഏറെ നല്ലതാണ്.

റാഗി

കാണാൻ കുഞ്ഞന്മാരാണെങ്കിലും പോഷകങ്ങളുടെ കലവറയാണ് റാഗി. അരിയ്ക്ക് പകരക്കാരനായി ഉപയോഗിക്കാൻ കഴിയുന്നതാണ് റാഗി. കാൽസ്യവും പൊട്ടാസ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അയണിൻ്റെ അളവും ഇതിൽ കൂടുതലാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് വിശപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ധാരാളം ഫൈബർ ഉള്ളതിനാൽ ദഹനത്തിനും നല്ലതാണ്. കൊഴുപ്പ് തീരെ കുറവായത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് റാഗി പ്രഭാത ഭക്ഷണമാക്കാം. കൂടുതൽ കലോറി കഴിക്കുന്നത് കുറയ്ക്കാനും നല്ലതാണ്. റാഗി ദോശ, പുട്ട് അങ്ങനെ പലതും കഴിക്കാവുന്നതാണ്.

ബാർലി

ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് ബാർലി നൽകുന്നത്. അത്ഭുതകരമായ ധാന്യങ്ങളിൽ ഒന്നാണ് ബാർലി. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പ്രമേഹരോഗികൾക്ക് മടികൂടാതെ കഴിക്കാവുന്ന ഒരു ധാന്യമുണ്ടെങ്കിൽ അത് ബാർലിയാണ്. ബാർലിയിൽ നാരുകളും ബി വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണമായി എടുക്കുമ്പോൾ, അത് സാവധാനം ദഹിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ബാർലി ഒരു മികച്ച ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. നാരുകളുടെ അംശം കൂടുതലായതിനാൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സാധിക്കും.

നുറുക്ക് ഗോതമ്പ്

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ നല്ലതാണ് നുറുക്ക് ഗോതമ്പ് അഥവ സൂചി ഗോതമ്പ്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ് നുറുക്ക് ഗോതമ്പ്. കുഞ്ഞുങ്ങൾക്ക് കുറുക്കി കൊടുക്കുന്ന സൂചി ഗോതമ്പ് വലിയവർക്കും നല്ലതാണ്. ഇത് ഉപയോഗിച്ച് അപ്പം ഉണ്ടാക്കി പ്രഭാത ഭക്ഷണമായി കഴിക്കാവുന്നതാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version