നിങ്ങള്‍ക്ക് മുടികൊഴിച്ചിൽ മാറ്റണമെങ്കിൽ ഇവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും കാണുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. എല്ലാ ദിവസവും കുറച്ചു മുടി കൊഴിയുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും മുടി കൂടുതൽ കൊഴിയുന്നത് ഭൂരിപക്ഷം പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ നല്ല രീതിയിലുള്ള ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. എന്തെങ്കിലുമൊക്കെ വാരി വലിച്ച് കഴിച്ചിട്ട് കാര്യമല്ല. നല്ല ആരോഗ്യമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ മുടിയും ചർമ്മവും എപ്പോഴും യുവത്വത്തോടെ ഇരിക്കൂ. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിനുകളും പ്രോട്ടീനുകളുമാണ് മുടിയും ചർമ്മത്തെയും സംരക്ഷിക്കുന്നത്. മുടിയ്ക്ക് ആവശ്യമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. മുടി കൊഴിച്ചിൽ മാറ്റി മുടി വളർത്തിയെടുക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
നെല്ലിക്ക
മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് നെല്ലിക്ക. തലയോട്ടിക്കും മുടിക്കും ധാരാളം ഗുണങ്ങൾ നൽകുന്നതാണ് നെല്ലിക്ക. പരമ്പരാഗതമായി പല രോഗങ്ങൾക്കുമുള്ള മരുന്നായി നെല്ലിക്ക ഉപയോഗിച്ച് വരാറുണ്ട്. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. രോമകൂപങ്ങളെ പരിപോഷിപ്പിച്ച് മുടിയെ വേഗത്തിൽ വളർത്തിയെടുക്കാൻ സഹായിക്കുന്നതാണ് നെല്ലിക്ക. എണ്ണ കാച്ചുമ്പോഴും ഹെയർ പായ്ക്കുകൾ തയാറാക്കുമ്പോഴും പലരും നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. മുടികൊഴിച്ചിൽ പ്രശ്നമുള്ളവർ തീർച്ചയായും നെല്ലിക്ക കഴിക്കാൻ ശ്രമിക്കണം.
ബദാം
സൂപ്പർ ഫുഡുകളിൽ പ്രധാനിയമാണ് ബദാം. മുടിയ്ക്ക് ഏറെ നല്ലതാണ് ബദാം. മുടിയ്ക്ക് തലയോട്ടിക്കും ഏറെ നല്ലതാണ് ബദാം. ഇതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ, ഓലിക് ആസിഡ്, ലിനോലിക് ആസിഡ് എന്നിവയെല്ലാം എന്നിവയെല്ലാം മുടി വളർത്താൻ ഏറെ നല്ലതാണ്. മാത്രമല്ല മുടികൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ ഇയും ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ്
കണ്ണിന് കാഴ്ച നൽകുന്നതാണ് ക്യാരറ്റ് എന്ന് എല്ലാവർക്കുമറിയാം. അതുപോലെ മുടിയ്ക്കും ഏറെ നല്ലതാണ് ക്യാരറ്റ്. മുടി വളരാൻ ആവശ്യമായ ബീറ്റാ കരോട്ടിൻ കൂട്ടാൻ ഏറെ സഹായിക്കുന്നതാണ് ക്യാരറ്റ്. മാത്രമല്ല മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ബയോട്ടിനും ക്യാരറ്റിൽ ധാരാളമുണ്ട്. മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്ന കെരാറ്റിൻ കൂട്ടാനാണ് ബയോട്ടിൻ സഹായിക്കുന്നത്.
കറിവേപ്പില
കറിവേപ്പിലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കറികളിലെ കറിവേപ്പില എടുത്ത് കളയാതെ കഴിക്കുന്നത് ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. മുടി പൊട്ടി പോകുന്നത് തടയാൻ വളരെയധികം സഹായിക്കുന്നതാണ് കറിവേപ്പില. ആൻ്റി ഓക്സിഡൻ്റുകളും വൈറ്റമിൻ ബിയാലും സമ്പുഷ്ടമാണ് കറിവേപ്പില. രക്തയോട്ടം വർധിപ്പിച്ച് മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറെ നല്ലതാണ് കറിവേപ്പില. മുടിയെ ബലപ്പെടുത്താൻ സഹായിക്കുന്ന അമിനോ ആസിഡും ഇതിലുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)