എയർ ഇന്ത്യ പണിമുടക്ക്; സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി
ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവിസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സർവിസുകൾ മുടങ്ങിയത് വഴി ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് ഗൾഫ് മേഖലയിലെ പ്രവാസികളെയാണ്.
ഗുരുതരാവസ്ഥയിലുള്ള ഉറ്റവരെ കാണാൻ പറ്റാത്തത് മുതൽ ജോലി നഷ്ടം വരെ സംഭവിച്ച യാത്രക്കാരുണ്ട്. വലിയ രൂപത്തിൽ പ്രയാസമുണ്ടാക്കിയ പ്രവാസികൾക്ക് സാധ്യമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരും എയർ ഇന്ത്യ മാനേജ്മെന്റും തയാറാകണം. അവശ്യസേവന രംഗത്തുള്ള ജീവനക്കാരുടെ മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്ന രീതി നീതീകരിക്കാൻ ആകില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)