Posted By user Posted On

കുട്ടി കാറിനുള്ളിലുള്ളതറിയാതെ കാർ ലോക്ക് ചെയ്തു;
ഗള്‍ഫില്‍ 7 വയസ്സുകാരൻ മരിച്ചു

ഷാർജ : ഷാർജയില്‍ കാറിനുള്ളില്‍ വിദ്യാർഥി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർ വിദ്യാർഥിയെ കാറിനുള്ളിൽ തനിച്ചാക്കി പോയതിനെ തുടർന്ന് ബംഗ്ലാദേശി കുടുംബത്തിലെ അംഗമായ ഏഴു വയസ്സുകാരനാണ് മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അൽ ഷഹബ ഏരിയയിലായിരുന്നു സംഭവം. ഇബ്ന് സിനാ സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളുമായി കാർ രാവിലെ സ്കൂളിൽ എത്തിയപ്പോൾ ഇൗ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. കുട്ടി കാറിനുള്ളിലുള്ളതറിയാതെ കാർ പാർക്ക് ചെയ്ത് വനിതാ ഡ്രൈവർ അവിടെ നിന്ന് ഭർത്താവിനോടൊപ്പം മറ്റൊരു കാറിൽ പോവുകയായിരുന്നു. കാർ ലോക്ക് ചെയ്തതിനാൽ കുട്ടിക്ക് പുറത്തിറങ്ങാനും സാധിച്ചില്ല.

ഉച്ചയ്ക്ക് വിദ്യാർഥികളെ തിരിച്ചുകൊണ്ടുവിടാൻ വേണ്ടി ഡ്രൈവർ എത്തിയപ്പോഴാണ് കുട്ടിയെ കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ അൽ ഖാസമി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അനധികൃത ടാക്സി കാറാണ് വിദ്യാർഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും ഏർപ്പാടാക്കിയിരുന്നത്. വനിതാ ഡ്രൈവർക്ക് ഇതിനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് വാസിത് പൊലീസ് സ്‌റ്റേഷൻ അന്വേഷണം ആരംഭിച്ചു. മരിച്ച കുട്ടിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version