ചർമ സംരക്ഷണത്തിന് ഇനി ഉരുളക്കിഴങ്ങ് മതി
ചർമ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം.
ഉരുളക്കിഴങ്ങ്, തേൻ
ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും.
ഉരുളക്കിഴങ്ങ്, തക്കാളി
ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർക്കുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും ചേർക്കാം.
ഉരുളക്കിഴങ്ങ്, നാരങ്ങാനീര്
ഉരുളക്കിഴങ്ങ് പോലെ നാരങ്ങാനീരും ചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്. രണ്ട് സ്പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)