ഖത്തറിൽ മഴ വെള്ളപ്പൊക്കമായി മാറാതിരിക്കാൻ ഡ്രെയിനേജ്
നിർമാണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് അഷ്ഗാൽ
ദോഹ: തിമിർത്തു പെയ്യുന്ന മഴ വെള്ളപ്പൊക്കമായി മാറാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി ഡ്രെയിനേജ് നിർമാണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ഖത്തറിന്റെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയുടെ ഭാഗമായായാണ് ദോഹ സൗത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശക്തമായി മഴപെയ്യുന്ന വേളയിൽ വെള്ളം തടസ്സങ്ങളില്ലാതെ ഒഴുകിപ്പോകാനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം. വലിയ തുരങ്കഓടകളുടെ നിർമാണത്തിലൂടെ അപ്രതീക്ഷിതമായെത്തുന്ന മഴയിൽ വെള്ളമുയരുന്നത് തടയുക, പൊതുമുതലുകൾ സംരക്ഷിക്കുക, ആളുകളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്നിവ സാധ്യമാകുമെന്ന് അഷ്ഗാൽ ഡ്രെയിനേജ് നെറ്റ്വർക്സ് പ്രോജക്ട് വിഭാഗം മാനേജർ എൻജി. ഖാലിദ് സൈഫ് അൽ ഖയറീൻ അറിയിച്ചു. മുഹമ്മദ് ബിൻ ഥാനി സ്ട്രീറ്റ്, അഹമ്മദ് ബിൻ അലി സ്ട്രീറ്റ്, ഹമദ് ആശുപത്രി ടണൽ, സമീപ പ്രദേശങ്ങൾ എന്നിവയാണ് ദോഹ സൗത്ത് മേഖലയിൽ ഉൾപ്പെടുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)