ഖത്തറില്‍ ഇനി നോൺ അയണൈസ്ഡ് റേഡിയേഷൻ അളവ് പ്രദർശിപ്പിക്കുന്ന പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു
ദോഹ: പരിസ്ഥിതിക്കും മനുഷ്യനുൾപ്പെടെ ജീവജാലങ്ങൾക്കും ഹാനികരമാവുന്ന അൾട്രാ വയലറ്റ്, ഇൻഫ്രാറെഡ് ഉൾപ്പെടെ നോൺ അയണൈസ്ഡ് റേഡിയേഷൻ സാന്നിധ്യം പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന പ്ലാറ്റ്ഫോമുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. അയണൈസ് ചെയ്യാത്ത റേഡിയേഷന്റെ അന്തരീക്ഷത്തിലെ ആവൃത്തി തിരിച്ചറിയാവുന്ന പ്ലാറ്റ്ഫോം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ ഉദ്ഘാടനം നിർവഹിച്ചു.
വ്യത്യസ്ത നിറങ്ങളിലുള്ള ഗ്രാഫുകൾ വഴി റേഡിയേഷൻ അളവ് നിരീക്ഷിക്കാനും സൂചകങ്ങൾ തിരിച്ചറിയാനും കഴിയുന്ന തരത്തിൽ ലളിതവും എളുപ്പവുമായ കാഴ്ചയാണ് നോൺ അയണൈസിങ് റേഡിയേഷൻ ഇൻഡക്സ് ലെവൽ പ്ലാറ്റ്ഫോം നൽകുന്നത്. ഓരോ നിറവും റേഡിയേഷന്റെ തോതിനെ സൂചിപ്പിക്കും. വൈദ്യുതി ഉൽപാദനത്തിന്റെ ഭാഗമായി സ്ഥാപിച്ച നിർമിതികൾ, റേഡിയോ, ടെലിവിഷൻ, സെല്ലുലാർ ശൃംഖലകൾ എന്നിവയിൽ നിന്ന് പുറപ്പെടുന്ന വൈദ്യുതി കാന്തിക തരംഗങ്ങൾ എന്നിവ ഹാനികരമാവുന്നത് തടയുകയും, ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. മന്ത്രാലയത്തിന്റെ വെബ്സൈറ്റു വഴി തന്നെ പൊതുജനങ്ങൾക്ക് സേവനം ഉപയോഗപ്പെടുത്താം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)