ഖത്തറിലെ രക്ഷാപ്രവർത്തനത്തിന്റെ കാര്യക്ഷതമ ഉറപ്പുവരുത്തുന്നതിനായി മുംശൈരിബ് ട്രാം പാതയിൽ സുരക്ഷാ പരിശീലനം
ദോഹ: അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ കാര്യക്ഷതമ ഉറപ്പുവരുത്തുന്നതിനായി മുശൈരിബ് സിറ്റിയിലെ ട്രാം പാതയിൽ പരിശീലനം നടത്തി. ട്രാമുകൾ സഞ്ചരിക്കുന്ന ട്രാക്കിൽ അപ്രതീക്ഷിതമായെത്തിയ തടസ്സത്തെ എങ്ങനെ അതിവേഗത്തിൽ നീക്കം ചെയ്യാം എന്നായിരുന്നു ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ പരിശീലനത്തിന്റെ ലക്ഷ്യം. മുശൈരിബിലെ 10, 11 ഇന്റർസെക്ഷനുകളിലെ ട്രാം ട്രാക്കിൽനിന്നായിരുന്നു അപ്രതീക്ഷിതമായുള്ള തടസ്സങ്ങൾ വിജയകരമായി നീക്കംചെയ്തുകൊണ്ട് പരിശീലിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ വിവിധ വിഭാഗങ്ങളുടെ ഏകോപനത്തോടെ എങ്ങനെ സുരക്ഷ ഒരുക്കാം എന്നാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്ന് പൊതുഗതാഗതം സുരക്ഷാ മാനേജ്മെന്റ് എക്സസൈസ് ഓഫിസർ ലഫ്. നാസർ അബ്ദുല്ല അൽ ഷമ്മാരി പറഞ്ഞു. സിവിൽ ഡിഫൻസ് ഓപറേഷൻസ് മാനേജ്മെന്റ്, ട്രാഫിക്, കാപിറ്റൽ സെക്യൂരിറ്റി മാനേജ്മെന്റ്, എമർജൻസി പൊലീസ് വിഭാഗം, സെൻട്രൽ ഓപറേഷൻസ് മാനേജ്മെന്റ് എന്നിവർക്കൊപ്പം ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ആംബുലൻസ് വിഭാഗം, ഖത്തർ റെയിൽ, ദോഹ മെട്രോ ഓപറേറ്റർ കമ്പനിയായ ആർ.കെ.എച്ച് എന്നിവരും പങ്കാളികളായി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)