Posted By user Posted On

ഗസ്സയിലെ ആതുര സേവനരംഗത്ത് പുതിയ മാതൃകയുമായി ഖത്തർ റെഡ് ക്രസന്റ്

ദോഹ: പ്രതിസന്ധികൾക്കിടയിലും ഗസ്സയിൽ ആതുര സേവനത്തിൽ പുതിയ മാതൃക തീർത്ത് ഖത്തർ റെഡ് ക്രസന്റ്. യുദ്ധം തുടങ്ങി 200 ദിവസത്തിനിടെ ഹൃദയ ശസ്ത്രക്രിയ അടക്കം 1800 ലേറെ ശസ്ത്രക്രിയകളാണ് റെഡ് ക്രസന്റ് നടത്തിയത്.

ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങളെല്ലാം ഇസ്രായേൽ ബോംബിട്ട് തകർത്ത പശ്ചാത്തലത്തിലാണ് ഖത്തർ റെഡ് ക്രസന്റ് ആതുരസേവനത്തിന്റെ പുതിയ മാതൃക തീർത്തത്. ഭാഗികമായി പ്രവർത്തിക്കുന്ന 12 ആശുപത്രികൾ മാത്രമാണ് ഗസ്സയിൽ ഇനി അവശേഷിക്കുന്നത്.

നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായിരുന്ന അൽഷിഫ മെഡിക്കൽ കോംപ്ലക്‌സ് അടക്കം 24 ആശുപത്രികൾ ഇസ്രായേൽ നാമാവശേഷമാക്കി. കഴിഞ്ഞ മാസം യുനിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം ഗസ്സയിൽ ഓരോ ദിവസം ശരാശരി 70 കുട്ടികൾക്ക് പരിക്കേൽക്കുന്നുണ്ട്.

ജനുവരിയിലെ കണക്ക് പ്രകാരം പ്രതിദിനം 10 കുട്ടികൾക്ക് കയ്യോകാലോ നഷ്ടമാകുന്നു. ഇവരെയെല്ലാം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഖത്തർ റെഡ് ക്രസന്റ് അടക്കമുള്ള സന്നദ്ധ സംഘടനകൾ നടത്തുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version