ഈ രോഗം ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്‌ഡ് സാധ്യത ഉയര്‍ത്തും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സിക്കാതിരിക്കുന്നത് മധ്യവയസ്‌കരായ സ്‌ത്രീകളിലെ ഗര്‍ഭപാത്ര ഫൈബ്രോയ്‌ഡ് സാധ്യത ഉയര്‍ത്തുമെന്ന് പഠനം. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ ഇതിനാല്‍ തന്നെ ഫൈബ്രോയ്‌ഡ് നിയന്ത്രണത്തില്‍ സഹായകമായേക്കാമെന്നും ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭപാത്രത്തിന്റെ ഭിത്തികളില്‍ വളരുന്ന മുഴകളാണ് ഫൈബ്രോയ്‌ഡുകള്‍. ഉയരുന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭപാത്ര ഭിത്തിയുടെ പേശികളിലെ കോശങ്ങളില്‍ ക്ഷതമേല്‍പ്പിച്ചാണ് ഫൈബ്രോയ്‌ഡിലേക്ക് നയിക്കുകയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നേരെ തിരിച്ച് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്‌ഡ് സാന്നിധ്യം രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും കാരണമാകാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.സ്‌ത്രീകളില്‍ 20 മുതല്‍ 80 ശതമാനത്തിന് 50 വയസ്സാകുമ്പോഴേക്കും ഗര്‍ഭപാത്ര ഫൈബ്രോയ്‌ഡുകള്‍ വളരാം. ഇത് എപ്പോഴും രോഗലക്ഷണങ്ങള്‍ പുറത്ത് കാണിച്ചെന്ന് വരില്ല. ചിലര്‍ക്ക് വേദന, അതിശക്തമായ ആര്‍ത്തവരക്തസ്രാവം, ഇടയ്‌ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, മലദ്വാരത്തില്‍ സമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)