പബ്ലിക് ബസുകളുടെ 73 ശതമാനവും ഇലക്ട്രിക് ആക്കി മാറ്റി ഖത്തർ
ദോഹ, ഖത്തർ: ഖത്തറിൽ ഇലക്ട്രിക് ആക്കി മാറ്റിയ പബ്ലിക് ബസുകളുടെ 2024 ആദ്യ പാദത്തിൽ (ക്യു1) 73 ശതമാനത്തിലെത്തി.
ഖത്തർ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന തന്ത്രത്തിൻ്റെ ചുവടുപിടിച്ച് ഗതാഗതത്തിൽ സീറോ എമിഷൻ ട്രാൻസിഷൻ കൈവരിക്കുന്ന കാര്യത്തിൽ ഖത്തറിനെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു. ഇന്നലെ ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിൻ്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തേക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ (ക്യുഎൻസിസി) നടക്കുന്ന ഫോറം ഗതാഗത മന്ത്രാലയത്തിൻ്റെ ആതിഥേയത്വത്തിൽ ജസ്റ്റ് അസ് & ഓട്ടോ മാർക്കറ്റിംഗ് സർവീസസ് സംഘടിപ്പിക്കുകയും ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)