Posted By user Posted On

നിങ്ങള്‍ തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; അറിയാം…

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ്. തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ഒന്ന്… 

തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളി അസിഡിക് ആണ്. തൈരില്‍ ലാക്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൈരിനൊപ്പം തക്കാളി കഴിക്കുന്നത് ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനും അസിഡിറ്റി ഉണ്ടാകാനും ദഹനക്കേടിനും കാരണമാകും. അത്തരക്കാര്‍ തൈരിനൊപ്പം തക്കാളി കഴിക്കരുത്. 

രണ്ട്… 

വെള്ളരിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ ഇവയും 
തൈരിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹനക്കേടിന് കാരണമാകും. 

മൂന്ന്… 

പാവയ്ക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിനൊപ്പം പാവയ്ക്ക കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

നാല്…

ഉള്ളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലരുടെ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം. ദഹനക്കേടിനും കാരണമാകും. അതിനാല്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

അഞ്ച്… 

ചീരയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിനൊപ്പം ചീര കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version