ഖത്തറില്‍ ക്യാമ്പിങ് സീസണിന് ആരോഗ്യ സുരക്ഷയായി സീലൈൻ ക്ലിനിക്ക്
ദോഹ: ഏഴു മാസം നീണ്ട ക്യാമ്പിങ് സീസണിന്റെ സുരക്ഷിതമായ നടത്തിപ്പിനായി സീലൈനിൽ ആരംഭിച്ച ഹമദ് മെഡിക്കൽ കോർപറേഷൻ ക്ലിനിക്കിന് സമാപനമായി. ഏപ്രിൽ 30ന് ക്യാമ്പിങ് സീസൺ അവസാനിക്കാനിരിക്കെയാണ് ക്ലിനിക്കിന്റെ ഇത്തവണത്തെ സേവനം അവസാനിപ്പിക്കുന്നത്. പരിചരണത്തിലും സേവനത്തിലും മികച്ച പ്രകടനവുമായാണ് ക്ലിനിക് നിർത്തുന്നത്.
2023 ഒക്ടോബർ ഒന്നിനാണ് സീലൈനിൽ എച്ച്.എം.സി ക്ലിനിക് പ്രവർത്തനമാരംഭിച്ചത്. തുടർച്ചയായ 14ാം വർഷമാണ് ക്ലിനിക് ശൈത്യകാല സീസണിലേക്ക് മാത്രമായി പ്രവർത്തിക്കുന്നത്. ആറുമാസത്തെ സീസണിൽ 1260 പേർക്ക് വിവിധ വിഭാഗങ്ങളിൽ ചികിത്സ നൽകിയതായി എച്ച്.എം.സി സീലൈൻ പ്രോജക്ട് മാനേജറും ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസറുമായ ഹസൻ മുഹമ്മദ് അൽ ഹൈൽ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)