ദോഹ-കോഴിക്കോട് യാത്രയിൽ ഹൃദയാഘാതം സംഭവിച്ച വീട്ടമ്മക്ക് രക്ഷകയായി ഖത്തറിലെ മലയാളി നഴ്സ്
ദോഹ: ദോഹയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്രയില്‍ മരണത്തെ മുഖാമുഖം കണ്ട ആ മധ്യവയസ്കയുടെ ഹൃദയതാളം വീണ്ടെടുക്കാൻ സഹായിച്ചത് പേരും ഊരും അറിയാത്ത നീലഗിരി സ്വദേശിനിയായ ജാൻസി റെജി എന്ന നഴ്സ്.
ഹമദ് മെഡിക്കൽ കോർപറേഷൻ കാർഡിയാക് വിഭാഗത്തിലെ ക്രിട്ടിക്കൽ കെയർ നഴ്സായ ജാൻസിയുടെ നാട്ടിലേക്കുള്ള യാത്രയിലാണ് ഹൃദയാഘാതം സംഭവിച്ച മധ്യവയ്സ്കയ്ക്ക് സഹായവുമായി വന്നത്. രണ്ടാഴ്ചത്തെ അവധിക്കാണ് മുംബൈയിൽ സ്ഥിര താമസക്കാരിയായ ജാൻസി നാട്ടിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 12.45ന് ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് പറന്നുയർന്ന് രണ്ടു മണിക്കൂർ പിന്നിട്ടതിനു പിന്നാലെയായിരുന്നു വിമാനത്തില്‍ നാടകീയ രംഗങ്ങൾ.
യാത്ര പാതി വഴിയെങ്കിലും പൂർത്തിയായപ്പോഴാണ് കാബിൻ ക്രൂ യാത്രക്കാരിൽ ഡോക്ടർമാരുണ്ടോ എന്ന് അന്വേഷിക്കുന്നത് ശ്രദ്ധയിൽപെട്ടത്. മുൻനിരയിലെ യാത്രക്കാരിൽ ഒരു സ്ത്രീ കുഴഞ്ഞു വീണതായി മനസ്സിലായി. കാബിൻ ക്രൂ വിളിച്ച ഭാഗത്തേക്ക് ഞാൻ ഓടി. അപ്പോഴേക്കും കാബിൻക്രൂ സംഘത്തിൽ ഒരാളായ നിക്കി സി.പി.ആർ നൽകിത്തുടങ്ങിയിരുന്നു. പിന്നെ ഞങ്ങൾ രണ്ടുപേരും സി.പി.ആർ തുടർന്നു. രണ്ടാം സൈക്കിൾ പൂർത്തിയാക്കുന്നതിനിടെ അവർ പ്രതികരിച്ചുതുടങ്ങി. എളുപ്പത്തിൽ ബോധം വീണ്ടെടുത്തു. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം കുടുംബത്തിനൊപ്പം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു 56 കാരിയായ വീട്ടമ്മ. രണ്ടു ദിവസത്തിനു ശേഷം ഡോക്ടറെ കാണാനുള്ള അപ്പോയ്ിൻമെൻറും എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ ‘യൂനിഖ്’ മാനേജിങ് കമ്മിറ്റി അംഗവും മെംബർഷിപ് വിങ് ലീഡറുമാണ് ജാൻസി. ഒമാനിൽ പ്രവാസിയായ റെജി വർഗീസാണ് ഭർത്താവ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)