ഖത്തറിലെ പൊതു വിദ്യാലയങ്ങളിലെ പ്രവേശനം: രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കാര്യങ്ങൾ നിർബന്ധം
ദോഹ: പൊതു വിദ്യാലയങ്ങളിലെ പ്രവേശനത്തിനും, മാറ്റത്തിനുമായി പുതിയ അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2024-25 അധ്യയന വർഷം വരെ രജിസ്ട്രേഷൻ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെ നേരത്തേയുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ ജൂൺ 20 വരെ തുടരും. ഖത്തരികൾക്കും ഖത്തരി സ്ത്രീകളിലെ കുട്ടികൾക്കും ജി.സി.സി പൗരന്മാരുടെ കുട്ടികൾക്കും അവരുടെ സഹോദരങ്ങൾ പ്രവേശനം നേടിയ അതേ സ്കൂളിൽ മുൻഗണന നൽകും. ഖത്തരി വിദ്യാർഥികൾ, ഖത്തരി സ്ത്രീകളുടെ കുട്ടികൾ, ജി.സി.സി പൗരന്മാർ എന്നിവർക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 28ന് ആരംഭിച്ച് ജൂൺ 20 വരെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ മആരിഫ് പോർട്ടൽ വഴി മേയ് 26 മുതൽ എല്ലാ രാജ്യക്കാർക്കുമുള്ള രജിസ്ട്രേഷൻ ആരംഭിക്കും. ജൂൺ 20 വരെ നീളും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)