Posted By user Posted On

ഖത്തറിലെ അ​തി​ർ​ത്തി​യി​ൽ ആ​യു​ധ​ക്ക​ട​ത്ത് പി​ടി​കൂ​ടി

ദോ​ഹ: ഖത്തറിലെ അ​ബു സം​റ അ​തി​ർ​ത്തി വ​ഴി റോ​ഡു മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ൾ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ലാ​ൻ​ഡ് ക​സ്റ്റം​സ് വി​ഭാ​ഗമാണ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് തോ​ക്കും 1900ത്തോ​ളം തി​ര​ക​ളും ക​ണ്ടെ​ത്തി. വാ​ഹ​ന​ത്തി​ന്റെ പി​ൻ​ഭാ​ഗ​ത്ത് ര​ഹ​സ്യ​അ​റ​യി​ലാ​യി ഒ​ളി​പ്പി​ച്ച തോ​ക്കും തി​ര​ക​ളും ഉ​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ള്‍ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ലെ വാ​ഹ​ന സ്കാ​നി​ങ് ഉ​പ​ക​ര​ണം വ​ഴി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പി​ൻ​ഭാ​ഗ​ത്ത് ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​ടു​ത്തി​ടെ​യാ​ണ് അ​ബു​സം​റ അ​തി​ർ​ത്തി​യി​ൽ ജ​ന​റ​ൽ ക​സ്റ്റം​സ് അ​തോ​റി​റ്റി വാ​ഹ​ന പ​രി​ശോ​ധ​ന​ക്കാ​യി പു​തി​യ സ്കാ​നി​ങ് യൂ​നി​റ്റ് സ്ഥാ​പി​ച്ച​ത്. വാ​ഹ​നം പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ മു​ഴു​വ​ൻ പ​രി​ശോ​ധ​ന​യും യാ​ന്ത്രി​ക​മാ​യി നി​ർ​വ​ഹി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മാ​ണി​ത്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version