Posted By user Posted On

ഇത് പ്രവാസികള്‍ക്ക് അനുഗ്രഹം: വോട്ടുയാത്ര ജോർ, കുറഞ്ഞ
നിരക്കുമായി എയര്‍ലെെൻ കമ്പനികള്‍

ദോ​ഹ: ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം വോ​ട്ടു​ചെ​യ്യാ​ൻ ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, നാ​ട്ടി​ലെ​ത്താ​ൻ ഒ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളു​ടെ കു​റ​ഞ്ഞ നി​ര​ക്ക്. സാ​ധാ​ര​ണ, തി​ര​ക്കേ​റു​ന്ന സീ​സ​ണു​ക​ളി​ൽ ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​മാ​യി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​കയാണ് വി​മാ​ന​ക​മ്പ​നി​കളുടെ പതിവ്. എന്നാല്‍ പ്രവാസികള്‍ക്ക് ഇതൊരു ആശ്വാസമാണെന്ന് വേണം കരുതാൻ. നേരത്തെ തെരഞ്ഞെടുപ്പുകളില്‍ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്താ​ണ് വോ​ട്ടു വി​മാ​ന​ങ്ങ​ൾ പ​റ​ന്നിരുന്നത്. എന്നാല്‍ ഇ​ത്ത​വ​ണ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ഞ്ഞ​ത് സൗ​ക​ര്യ​മാ​യെ​ന്ന് പ്ര​വാ​സി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ചാ​ർ​ട്ട​ർ വി​മാ​ന​ത്തേ​ക്കാ​ൾ, കു​റ​വാ​ണ് റെ​ഗു​ല​ർ യാ​ത്രാ വി​മാ​ന​ങ്ങ​ളി​ലെ നി​ര​ക്ക് എ​ന്ന​തും പ്രവാസികള്‍ക്ക് കൂടുതല്‍ സീ​കാ​ര്യ​മാ​യി. എന്നാല്‍ മറ്റൊരു ആശങ്ക എന്നത് വോ​ട്ടെ​ടു​പ്പി​നു പി​ന്നാ​ലെ തി​രി​കെ​യു​ള്ള യാ​ത്ര​ക്ക് വി​ല​യേ​റും എന്നതാണ്.
ക​ഴി​ഞ്ഞ​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഖ​ത്ത​ർ ​ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും പ്ര​വാ​സി വോ​ട്ട​ർ​മാ​ർ നാ​ടു​ക​ളി​ലേ​ക്ക് പ​റ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ് എ​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച​ക​ളി​ലും കൂ​ടു​ത​ൽ പേ​ർ യാ​ത്ര​ക്കൊ​രു​ങ്ങു​ന്നു. 400 -600 റി​യാ​ലി​ലാ​ണ് ദോ​ഹ -കൊ​ച്ചി സെ​ക്ട​റി​ലേ​ക്ക് വ്യാ​ഴാ​ഴ്ച​ത്തെ ടി​ക്ക​റ്റ് നി​ര​ക്ക്. രാ​വി​ലെ പു​റ​പ്പെ​ടു​ന്ന ഇ​ൻ​ഡി​ഗോ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം 400 റി​യാ​ലാ​ണു​ള്ള​ത്. എ​യ​ർ ഇ​ന്ത്യ​ക്ക് 500ഉം, ​എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് 570ഉം ​ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് 700 റി​യാ​ലു​മാ​ണ് നി​ര​ക്ക്. ഇ​ത്തി​ഹാ​ദ്, ഒ​മാ​ൻ എ​യ​ർ, ശ്രീ​ല​ങ്ക​ൻ എ​യ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളും സ​മാ​ന നി​ര​ക്കു​ത​ന്നെ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഈ​ടാ​ക്കു​ന്ന​ത്. ഇ​തേ ദി​വ​സം ​ദോ​ഹ -കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ലും 500 റി​യാ​ൽ നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റു​ക​ൾ. പെ​രു​ന്നാ​ളും വി​ഷു​വും ക​ഴി​ഞ്ഞ​തോ​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഓ​ഫ് സീ​സ​ൺ ആ​ണ്. ഇ​താ​ണ്, വോ​ട്ടു​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മാ​യ​തെ​ന്ന് ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version