Posted By user Posted On

ഖത്തറില്‍ ഇതാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി
പൊതു പാർക്ക് തുറന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: ഖത്തറില്‍ ഇതാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പൊതു പാർക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം തുറന്നു.
ജോഗിംഗ് ട്രാക്കുകൾ, കളിസ്ഥലങ്ങൾ, ലാൻഡ്‌സ്‌കേപ്പ്, ഗ്രീനറി എന്നിവയുൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ പൊതുപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 38,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയാണ് ഈ പൊതു പാർക്കിനുള്ളത്. പാർക്കിൽ മൂന്ന് ഫുട്ബോൾ മൈതാനങ്ങളും നിർമിച്ചിട്ടുണ്ട്. ഇത് മുതിര്‍ന്നവര്‍ക്കും സായാഹ്ന വേളകളെ ആനന്ദകരമാക്കാം. ഏകദേശം 38,029 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മെസായിദ് പബ്ലിക് പാർക്കിൽ 676 മീറ്റർ നീളമുള്ള റബ്ബർ ഫ്ലോർ ഉള്ള ഒരു നടപ്പാതയും, 11,316 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രകൃതിദത്ത പുല്മേടും മരങ്ങളും ഈന്തപ്പനകളും ഉള്ള ഒരു പാതയും ഉൾപ്പെടുന്നു. പ്രത്യേക ആവശ്യക്കാർക്കുള്ള പാർക്കിംഗും പോലീസ് കാറുകൾക്കുള്ള പാർക്കിംഗും ഉൾപ്പെടെ 132 കാറുകൾ ഉൾക്കൊള്ളാനുള്ള വലിയ പാർക്കിംഗ് ഏരിയയും പാർക്കിൽ സജ്ജമാണ്. പാർക്കിൽ മൂന്ന് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ കളിസ്ഥലം, റബ്ബർ ഫ്ലോറുകൾ അടങ്ങിയ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള നാല് സ്പോർട്സ് ഗെയിം സെന്ററുകളും ഉണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version