Posted By user Posted On

എ​ൽഎ​ൻജി ക​യ​റ്റു​മ​തിയില്‍ മി​ക​ച്ച നേ​ട്ട​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​യി​ൽ ലോ​ക​ത്തെ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ച്ച് ഖ​ത്ത​ർ. മാ​ർ​ച്ച് മാ​സ​ത്തി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, അ​മേ​രി​ക്ക, ആ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഖ​ത്ത​റി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി. വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ പു​റ​ത്തു​വി​ട്ട മാ​ർ​ച്ചി​ലെ റി​പ്പോ​ർ​ട്ടി​ലാ​ണ് ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​യി​ൽ ഖ​ത്ത​ർ മൂ​ന്നാ​മ​തെ​ത്തി​യ​ത്. എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി​യി​ൽ വ​ർ​ഷ​ംതോ​റും 2.3 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഖ​ത്ത​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

മാ​ർ​ച്ചി​ൽ ഖ​ത്ത​റി​ന്റെ ക​യ​റ്റു​മ​തി 36.31 മെ​ട്രി​ക് ട​ണ്ണി​ലെ​ത്തി. ഇ​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​യ​റ്റു​മ​തി​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഖ​ത്ത​ർ, റ​ഷ്യ, യു.​എ.​ഇ, അം​ഗോ​ള, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി മാ​ര്‍ച്ച് മാ​സ​ത്തി​ല്‍ കൂ​ടി​യ​താ​യി റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version