ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ ഈ മാസം മുപ്പതിനകം നൽകണം
ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ ഈ മാസം മുപ്പതിനകം നൽകണമെന്ന് ജനറൽ ടാക്‌സ് അതോറിറ്റി. കമ്പനികൾ ഏതെങ്കിലും വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഇവിടെ പരിഗണിക്കുകയില്ലെന്നും ജി.ടി.എ വ്യക്തമാക്കി. സാമ്പത്തിക പിഴകളും വൈകി ഫയൽ ചെയ്യുന്നതിനുള്ള പിഴകളും ഒഴിവാക്കുന്നതിന് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ എല്ലാ കമ്പനികളും അവരുടെ അന്തിമ അക്കൗണ്ടുകൾ നിർബന്ധമായും ഉൾപ്പെടുത്തണം.
ഖത്തറിലെ എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകൾ സമർപ്പിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)