Posted By user Posted On

ഖത്തറില്‍ പെരുന്നാള്‍ കാലത്ത് സ്ഥാപിച്ച ഈ​ദി​യ്യ എടിഎം വമ്പൻ​ ഹി​റ്റ്

ദോ​ഹ: ഖത്തറില്‍ പെ​രു​ന്നാ​ൾ കാ​ല​ത്ത് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ ബി​ഗ്​ ഹി​റ്റാ​യതായി റിപ്പോര്‍ട്ടുകള്‍. സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പെ​രു​ന്നാ​ളി​ന്​ ബ​ന്ധു​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​മ്മാ​നി​ക്കാ​നു​ള്ള പെ​രു​ന്നാ​ൾ​പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി സ്ഥാ​പി​ച്ച ഈ​ദി​യ്യ എടിഎമ്മുകള്‍ സ്ഥാപിച്ചത്. ഇതുവഴി 1.35 കോ​ടി റി​യാ​ല്‍ പിൻവലിച്ചുവെന്ന് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ സെൻട്രല്‍ ബാങ്ക് അറിയിക്കുന്നത്. മാ​ളു​ക​ൾ,ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സു​ക​ൾ, അ​ൽ മീ​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്തു സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ വി​വി​ധ നി​ര​ക്കു​ക​ളി​ലെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. അ​ഞ്ച്, പ​ത്ത്, 50, 100 റി​യാ​ലു​ക​ൾ എ​ന്ന തോ​തി​ൽ ക​റ​ൻ​സി​ക​ൾ ല​ഭ്യ​മാ​ക്കി​യ​പ്പോ​ൾ ത​ന്നെ വ​ൻ​തോ​തി​ൽ എ.​ടി.​എം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. റ​മ​ദാ​ൻ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലാ​ണ് ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക എ.​ടി.​എ​മ്മു​ക​ൾ ത​യാ​റാ​ക്കി​യ​ത്. എടിഎം സഹായമായതായും പൊതുജനങ്ങള്‍ അറിയിക്കുന്നുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version