ഖത്തറിലെ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ റോഡ് താൽക്കാലികമായി അടച്ചു
സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ റോഡ് താൽക്കാലികമായി അടച്ചു. 9ത് മണിക്കൂറാണ് റോഡ് അടച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. അതേസമയം, സർവീസ് റോഡുകളിലും താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്നലുകളിലും ഗതാഗതം തുറന്നിടും. അൽ ഷമാലിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉം ലേഖ്ബ ഇന്റർചേഞ്ചിലെ മേൽപ്പാലം താൽക്കാലികമായി അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. ദോഹയിൽ നിന്ന് സബാഹ് അൽ അഹമ്മദ് ഇടനാഴിയിലേക്ക് പോകുന്ന യാത്രക്കാർ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലൂടെയുള്ള സർവീസ് റോഡുകൾ ഉപയോഗിച്ച് ഉമ്മു ലെഖ്ബ ഇന്റർചേഞ്ചിലേക്ക് വഴിതിരിച്ച് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാവുന്നതാണ്.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)