Posted By Editor Editor Posted On

റഫാ അതിര്‍ത്തി കടന്ന് ഖത്തറിന്റെ ഉന്നതതല സംഘം

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ റഫാ അതിര്‍ത്തി കടന്ന് ഖത്തറിന്റെ ഉന്നതതല സംഘം. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണമന്ത്രി ലുല്‍വ അല്‍ഖാതിറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഫാ അതിര്‍ത്തിയോട് ചേര്‍ന്ന ഫലസ്തീന്‍ മേഖലയിലെത്തിയത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്ന് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. ഇസ്രായേലിന്റെ കിരാതമായ ആക്രമണത്തില്‍ പരിക്കേറ്റവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും സംഘം ആശ്വസിപ്പിച്ചു. അവര്‍ നല്‍കിയ കുഞ്ഞുസമ്മാനപ്പൊതികള്‍ വേദനകള്‍ക്കിടയിലും കുഞ്ഞുമുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്തി. മക്കളും കുടുംബാംഗങ്ങളും‌ കൊല്ലപ്പെട്ടിട്ടും മൃതദേഹം ഖബറടക്കി കാമറയ്ക്ക് ‌മുന്നിലെത്തി ഗസ്സയിലെ യഥാര്‍ഥ വസ്തുതകള്‍ ലോകത്ത് വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ വാഇല്‍ അല്‍ ദഹ്ദൂഹിനെയും കുടുംബത്തെയും സംഘം സന്ദര്‍ശിച്ചു. റഫ അതിര്‍ത്തിയോട് ചേര്‍ന്ന ഗസ്സയിലെ പ്രദേശങ്ങളിലാണ് ലുല്‍വ അല്‍ഖാതിര്‍ സന്ദര്‍ശനം നടത്തിയത്. ഗസ്സയിലേക്ക് നിലവിലുള്ള സഹായങ്ങള്‍ അപര്യാപ്തമാണെന്നും ഉടന്‍ കൂടുതല്‍ സഹായമെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നും ലുല്‍വ അല്‍ ഖാതിര്‍ അല്‍ ജസീറ ടി.വിയോട് പറഞ്ഞു.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version