Posted By Editor Editor Posted On

ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ; 6 പുതിയ ആംബുലൻസുകൾ കൂടി

ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ആ​രം​ഭി​ച്ച് സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ന് അ​യ​വു വ​ന്ന​തി​നു പി​ന്നാ​ലെ, കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളെ​ത്തി​ച്ച് ഖ​ത്ത​ർ. ആറ് ആംബുലന്‍സുകളും അവശ്യവസ്തുക്കളുമാണ് ഈജിപ്തിലെത്തിച്ചത്.
കടുത്ത പ്രതിസന്ധിയാണ് ഗസ്സയിലെ ആരോഗ്യ മേഖല നേരിടുന്നത്. ആംബുലന്‍സുകളില്‍ നല്ലൊരു പങ്കും ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആറ് ആംബുലന്‍സുകള്‍ ഖത്തര്‍ ഗസ്സയില്‍ എത്തിക്കുന്നത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​രു​ന്ന്, ​ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് ഖ​ത്ത​ർ എ​ത്തി​ച്ച​ത്. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ്, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് ഇ​ത്ത​വ​ണ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്. ഇതുവരെ 16 വിമാനങ്ങളിലായി 579 ടണ്‍ അവശ്യവസ്തുക്കളും‌ മരുന്നുകളുമാണ് ഖത്തര്‍ ഗസ്സയിലേക്ക് അയച്ചത്. ഇതോടൊപ്പം തന്നെ ഖത്തര്‍ താമസ രേഖയുള്ള ഗസ്സക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍ 20 പേര്‍ കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version