വീടുകളിൽ തന്നെ മാലിന്യങ്ങൾ തരംതിരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തർ
പൊതു ശുചിത്വ വകുപ്പ് പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയം ഒനൈസ മേഖലയിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വെവ്വേറെ സംസ്കരിക്കുന്നതിന് 1,900 കണ്ടെയ്നറുകൾ വീടുകളിൽ വിതരണം ചെയ്തു. നീല കണ്ടെയ്നറുകളിൽ ഗ്ലാസ്, പ്ലാസ്റ്റിക്, കടലാസുകൾ, ലോഹങ്ങൾ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളും ചാരനിറത്തിലുള്ള കണ്ടെയ്നറുകൾ ഭക്ഷണ പാഴ് വസ്തുക്കളും ശുചീകരണ സാമഗ്രികളുമാണ് ഇടേണ്ടത്. പൊതുശുചിത്വ മേഖലയിൽ ഖത്തർ ദേശീയ ദർശനം 2030 കൈവരിക്കുന്നതിന് സജീവമായ സംഭാവന നൽകണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒക്ടോബറിൽ, ഒനൈസ കുടുംബങ്ങൾക്ക് 950 ചാരനിറത്തിലുള്ള പാത്രങ്ങളും തുല്യമായ നീല പാത്രങ്ങളും ലഭിച്ചു.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം…https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)