ഖത്തറിൽ വീടുകളിൽ മോഷണം നടത്തിയ ആറംഗ സംഘം പിടിയിൽ
ഖത്തറിലെ വിവിധ ഭാഗങ്ങളിൽ വീടുകളിലും മറ്റുമായി കവർച്ച നടത്തിയ ആറംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. പണവും സ്വർണവുമായി കവർച്ചമുതലുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. ആഫ്രിക്കൻ വംശജരാണ് പ്രതികൾ. ഖത്തറിലെ വിവിധ താമസകേന്ദ്രങ്ങളിലെ വീടുകളിലായിരുന്നു ഇവരുടെ മോഷണം. 12.88 ലക്ഷം റിയാലും, മൂന്ന് ലക്ഷം റിയാലിന്റെ സ്വർണവും കണ്ടെത്തി. പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)