നിങ്ങള്‍ ഇതറിഞ്ഞോ? ഖത്തർ ഗ്യാസിൽ വിവിധ മേഖലകളിലായി നിരവധി പുതിയ ഒഴിവുകള്‍
ഖത്തർ ഗ്യാസിൽ വിവിധ മേഖലകളിലായി നിരവധി പുതിയ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗാർത്ഥികൾക്ക് ഒരു പോലെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഖത്തർ ഗ്യാസിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കുന്നത്. വ്യത്യസ്ത സംസ്കാരിക വിഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സംഭാവനകളെ വിലമതിക്കുകയും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളെ ടീമിൽ ചേരാൻ കമ്പനി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എഞ്ചിനീയറിംഗ് ആൻഡ് ടെക്നിക്കൽ റോളുകൾ , പ്രോജക്റ്റ് മാനേജ്മെന്റ് , ഓപ്പറേഷൻസ് ആൻഡ് മെയിന്റയിൻസ് ഹെൽത്ത് , സേഫ്റ്റി , ഫിനാൻസ് ആൻഡ് അക്കൗണ്ടിംങ് , ഹ്യൂമൻ റിസോഴ്സസ് , സപ്ലെ ചെയിൻ ആൻഡ് പ്രൊക്യൂർമെന്റ് , ഇൻഫർമേഷൻ ടെക്നോളജി, നിയമം , മാർക്കറ്റിങ് ആൻ കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ മേഖലകളിലായിട്ടാണ് കമ്പനി പുതിയ ഉദ്യോഗാർത്ഥികളെ തേടുന്നത്.
ഈ ജോലികൾക്ക് പുറമെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാൽ മറ്റ് നിരവധി ഒഴിവുകൾ കണ്ടെത്താൻ സാധിക്കും. അതോടൊപ്പം തന്നെ താൽപര്യമുള്ള ജോലികളിലേക്ക് അപേക്ഷിക്കാനും കഴിയും. നിങ്ങളുടെ അപേക്ഷ കമ്പനി സ്വീകരിച്ച് കഴിഞ്ഞാൽ ആദ്യ പടിയെന്നോണം ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഇ – മെയിൽ ലഭിക്കും . തുടർന്ന് ഓൺലൈൻ ഇന്റർവ്യൂ ഉൾപ്പെടയുള്ള നടപടികൾ പൂർത്തീകരിച്ചതിന് ശേഷമായിരിക്കും നിയമനം ലഭിക്കുക.
സൗദി അറേബ്യയുടെ എണ്ണ കമ്പനി ആരാംകോയുടേതിന് പോലെ തന്നെ ഖത്തർഗാസും തങ്ങളുടെ ജീവനക്കാർക്ക് വിസ , വിമാന ടിക്കറ്റ് , ഭക്ഷണം , താമസം എന്നിവ സൗജന്യമായി നൽകുന്നു. റിട്ടയർമെന്റ് പ്ലാൻ , നിശ്ചിത കാലയളവിലെ വിനോദ അവസരങ്ങൾ എന്നിവയും കമ്പനി തൊഴിലാളികൾക്കായി ഒരുക്കിയിട്ടുണ്ട്. സീനിയർ സ്റ്റാഫിന് 37 പ്രവർത്തി ദിവസങ്ങളോട് കൂടിയ വാർഷിക ലീവ് പാക്കേജും നോൺ – സീനിയർ സ്റ്റാഫിന് 24 പ്രവൃത്തി ദിവസങ്ങളോട് കൂടിയ ലീവും ഖത്തർ ഗ്യാസ് അനുവദിക്കുന്നു. ട്രാവൽ അലവൻസ് , പലിശ രഹിത കാർ ലോൺ സൗകര്യം , വിദ്യാഭ്യാസ സഹായം , പരിശീലനം , പ്രമോഷണൽ അവസരങ്ങൾ , തൊഴിലാളിയുടേയും കുടുംബത്തിന്റേയും ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കമ്പനി ഉറപ്പ് വരുത്തുന്നുണ്ട്.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)