നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറം അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കും
ദോഹ: നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറം അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഫോറത്തില്‍ ആഗോള തലത്തിലെ സാമ്പത്തിക വിദഗ്ധരും രാഷ്ട്ര നേതാക്കളും പങ്കെടുക്കും. ബ്ലൂംബെര്‍ഗുമായി സഹകരിച്ചാണ് ഖത്തര്‍ സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ധനകാര്യ മന്ത്രിമാരും സാമ്പത്തിക വിദഗ്ധരും സമ്മേളിക്കുന്ന വേദിയാണ് ഖത്തര്‍ സാമ്പത്തിക ഫോറം. ഖത്തറിന്റെ മാത്രമല്ല മേഖലയുടെ തന്നെ സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകളാകും നാലാം എഡിഷനില്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 14 മുതല്‍ 16 വരെയാണ് സാമ്പത്തിക ഫോറം നടക്കുന്നത്. അജണ്ടയടക്കമുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)