വിമാന യാത്രയ്ക്കിടെ കുട്ടിക്ക് ശ്വാസം നിലച്ചു; രക്ഷകരായി 5 ഡോക്ടർമാർ
വിമാനയാത്രയ്ക്കിടെ രണ്ടു വയസ്സുള്ള കുഞ്ഞിന് ശ്വാസം നിലച്ചു.ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള വിസ്താര വിമാനത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഹൃദയവൈകല്യമുള്ള കുഞ്ഞിനാണ് ശ്വാസം നിലച്ചത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന ഡോക്ടർമാർ കുഞ്ഞിനെ രക്ഷപെടുത്തി. 5 ഡോക്ടർമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഡോക്ടർമാരിൽ ഒരാൾ അനസ്തസിസ്റ്റും കാർഡിയാക് റേഡിയോളജിസ്റ്റുമായിരുന്നു. ഡോക്ടർമാരുടെ സംഘം ഉടൻ തന്നെ കുട്ടിക്ക് കൃത്രിമ ശ്വാസം നൽകിയതോടെ രക്തചംക്രമണം നേരെയാക്കാനായി. പക്ഷെ ഇതിനിടയിൽ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചു. ഇതേതുടർന്ന് ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് കുട്ടിയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ ശ്രമിക്കുകയായിരുന്നു. 45 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. ഇക്കാര്യം ഡൽഹി എയിംസ് സ്ഥിരീകരിച്ചു. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)