Posted By user Posted On

പുതിയ മില്യനയറെ തെരഞ്ഞെടുത്ത് മഹ്സൂസ്; 1,165 പേർ നേടിയത് 1,486,000 ദിർഹം

ദുബൈ: തുടർച്ചയായി വൻതുകയുടെ സമ്മാനങ്ങൾ നൽകുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, 59-ാമത്തെ മില്യനയറെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന 143-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ആക 1,165 വിജയികൾ 1,486,000 ദിർഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു ഭാഗ്യശാലിക്ക് 50,000 ദിർഹം വിലമതിക്കുന്ന 22 കാരറ്റ് സ്വർണനാണയങ്ങളും സമ്മാനമായി ലഭിച്ചു. ഈ ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20,000,000 ദിർഹത്തിന് ആരും അർഹരായില്ല. നറുക്കെടുത്ത 5, 20, 26, 29, 34 എന്നീ അഞ്ച് സംഖ്യകളിൽ നാലെണ്ണം യോജിച്ചുവന്ന 20 പേർ, 200,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവർ ഓരോരുത്തർക്കും 10,000 ദിർഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ചുവന്ന 1,144 പേർ 250 ദിർഹം വീതം സ്വന്തമാക്കി. എല്ലാ ആഴ്ചയും ഒരാൾക്ക് ഒരു മില്യൻ ദിർഹത്തിന്റെ ഉറപ്പുള്ള സമ്മാനം നൽകുന്ന മഹ്‌സൂസിന്റെ പരിഷ്‌കരിച്ച സമ്മാനഘടന പ്രകാരം 143-ാമത് പ്രതിവാര നറുക്കെടുപ്പിൽ 37584434 എന്ന ഐഡിയിലൂടെ ക്രിസ്റ്റഫർ എന്ന ഭാഗ്യശാലി 1,000,000 ദിർഹമാണ് സ്വന്തമാക്കിയത്.മഹ്സൂസിൻറെ ഗോൾഡൻ സമ്മർ ഡ്രോയുടെ വിജയിയെയും പ്രഖ്യാപിച്ചു. 37431548 എന്ന റാഫിൾ ഐഡിയിലൂടെ മുഹമ്മദ് ആണ് ഗോൾഡൻ സമ്മർ ഡ്രോയുടെ നാലാമത്തെ വിജയിയായത്. എല്ലാ ആഴ്ചയിലേയും ഗോൾഡൻ സമ്മർ ഡ്രോയിലൂടെ ഒരു ഭാഗ്യശാലിക്ക് 50,000 ദിർഹം വിലമതിക്കുന്ന സ്വർണനാണയങ്ങൾ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. പരിമിതമായ സമയത്തേക്കാണ് ഈ ഓഫറുള്ളത്.സമ്മാനങ്ങൾ കൂടുതൽ ആകർഷകമായി മാറുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ പഴയപടി തന്നെ തുടരും. ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുള്ളത്. 35 ദിർഹം മാത്രം മുടക്കി മഹ്‌സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവർക്ക്, 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം നൽകുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാൾക്ക് 1,000,000 ദിർഹം വീതം നൽകുന്ന പുതിയ റാഫിൾ ഡ്രോയും ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version